സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത്‌ ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ

By Staff Reporter, Malabar News
Uddhav thackeraya-aginst-ncb
ഉദ്ദവ് താക്കറെ
Ajwa Travels

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ എൻസിബിക്കെതിരെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ബഹളമുണ്ടാക്കി ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു. സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും രംഗത്തുവന്നു.

ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചതായോ കൈവശംവെച്ചതായോ തെളിവില്ലെന്നും ലഖിംപൂർ ഖേരി സംഭവത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു. കേസിൽ ആര്യൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ വരുന്ന ബുധനാഴ്‌ച മുംബൈ എൻഡിപിഎസ് പ്രത്യേക കോടതി വിധി പറയും.

Read Also: ശബരിമല നട ഇന്ന് തുറക്കും; തുലാമാസ പൂജകൾക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE