രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ എഎൻ രാധാകൃഷ്‌ണൻ

By Staff Reporter, Malabar News
an-radhakrishnan
Ajwa Travels

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്‌ത്‌ ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു. ചെന്നിത്തല ഉൾപ്പെടെയുള്ളവർ പത്തോ അൻപതോ വർഷം ജീവിതം കൊടുത്തുണ്ടാക്കിയ പാർട്ടി തന്നെ അവരെ തള്ളി പറയുകയാണ്.

ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വിഡി സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. നിരവധി സംസ്‌ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു. സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ലെന്നും, സിപിഎം എന്നത് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എഎൻ രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി.

Read Also: ഇടുക്കി തോട്ടംമേഖലയിലെ ബാലവേല തടയാന്‍ കർശന നടപടികളുമായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE