സൈനികരെ അപമാനിച്ച് വീഡിയോ; വിജയ് പി നായര്‍ക്കെതിരെ പുതിയ കേസെടുത്തു

By Team Member, Malabar News
Malabarnews_vijay p nair
Vijay P Nair
Ajwa Travels

തിരുവനന്തപുരം : യൂട്യൂബിലൂടെ സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ പുതിയ കേസെടുത്തു. സൈനികരെ അപമാനിച്ചു കൊണ്ട് പോസ്റ്റ് ചെയ്‌ത വിഡിയോക്കെതിരെയാണ് ഇപ്പോള്‍ പുതിയ കേസ് എടുത്തിരിക്കുന്നത്. സൈബര്‍ പൊലീസാണ് വിജയ് പി നായര്‍ക്കെതിരെ പുതിയ കേസെടുത്തത്.

Related news : സൈനികര്‍ക്ക് നേരെയും അപമാനം; വിജയ് പി നായരുടെ അക്കൗണ്ട് യൂ ട്യൂബ് നീക്കം ചെയ്‌തു

യൂട്യൂബ് ചാനലിലൂടെ സ്‌ത്രീകള്‍ക്കെതിരെ നടത്തിയ അശ്ലീല വീഡിയോക്ക് എതിരെ സൈബര്‍ പോലീസ് നേരത്തെ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിരുന്നു. അശ്ലീല പരാമര്‍ശനത്തിന് ഇരയായ സ്‌ത്രീകള്‍ അയാളെ താമസസ്ഥലത്ത് ചെന്ന് കൈയേറ്റം ചെയ്‌തതിന് പിന്നാലെയാണ് വിജയ്‌ക്കെതിരെ കേസെടുത്തത്. എന്നാല്‍ കൈയേറ്റം നടത്തിയ സ്‌ത്രീകള്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

നിയമം കയ്യിലെടുക്കാന്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവകാശമില്ലെന്നും വിജയ് പി നായര്‍ക്കെതിരെയും കൈയേറ്റം നടത്തിയ സ്‌ത്രീകള്‍ക്കെതിരെയും കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്‌ചക്കകം അറിയിക്കണമെന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read also : സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE