‘അന്ത്’ ബഹുഭാഷ ഹൊറർ ചിത്രം; സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

By Siva Prasad, Special Correspondent (Film)
  • Follow author on
'Anth' Horror film _ Director Rajesh Kumar
Ajwa Travels

പാൻ ഇന്ത്യ ബഹുഭാഷ ഹൊറർ മൂവി ‘അന്ത്’ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. സംവിധായകൻ രാജേഷ് കുമാർ സംവിധാനവും ആർബി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഹ നിർമാണവും വഹിക്കുന്ന ചിത്രം ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങും.

സംവിധായകൻ രാജേഷ് കുമാറിനൊപ്പം വിശാഖ് വിശ്വനാഥനും നിർമാണ പങ്കാളിയാണ്. ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ‘അന്ത്’ അരുൺ കുമാർ ഗുപ്‌തയാണ് എക്‌സിക്യൂട്ടീവ് നിർമാണ ചുമതല നിർവഹിക്കുന്നത്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും ചെയ്യും.

മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ്‌വി പ്രൊഡക്ഷൻസ് ആണ് പ്രോജക്‌ട് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. എഡിറ്റർ: അനന്തു എസ്‌വി, ഡിഐ: സാജിദ് അഹമദ്, വിഎഫ്എക്‌സ്: സതീഷ്, എസ്എഫ്എക്‌സ്‌: വിഘ്നേശ് ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് കുമാർ തന്തി എന്നിവരാണ്.

'Anth' Horror film _ Director Rajesh Kumar

പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ചിത്രത്തിൽ മേക്കപ്പ് & വസ്‌ത്രാലങ്കാരം: മിതിലേഷ് ശർമ, ആർട്ട് ഡയറക്‌ടർ: രാകേഷ് ശർമ, കൊറിയോഗ്രാഫർ: സുമൻ ശർമ, സംഘടനം: അഷ്റഫ് ഗുരുക്കൾ, പോസ്‌റ്റർ ഡിസൈൻ: സഹീർ റഹ്‌മാൻ, സ്‌റ്റിൽസ് : പ്രബിൽ നായർ എന്നിവരാണ് സുപ്രധാന അണിയറ പ്രവർത്തകർ.

Most Read: വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE