താലിബാൻ വിരുദ്ധ പോസ്‌റ്റ്; ജോസഫ് മാഷിന്റെ അവസ്‌ഥ വരുമെന്ന് എംകെ മുനീറിന് ഭീഷണി

By Desk Reporter, Malabar News
Threat to MK Muneer
Ajwa Travels

തിരുവനന്തപുരം: താലിബാൻ വിരുദ്ധ പോസ്‌റ്റ് ഇട്ടതിന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിന് ഭീഷണിക്കത്ത്. അഫ്‌ഗാനിസ്‌ഥാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി.

ടൈപ്പ് ചെയ്‌ത കത്ത് തപാലിലാണ് ലഭിച്ചത്. താലിബാൻ വിരുദ്ധ പോസ്‌റ്റ് പിൻവലിക്കണം എന്നാണ് ആവശ്യം. കടുത്ത ഭാഷയിലാണ് കത്തെന്നും പോലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എംകെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പോസ്‌റ്റ് പിൻവലിക്കാൻ താൻ തയ്യാറല്ലെന്നും എംകെ മുനീർ വ്യക്‌തമാക്കി. താലിബാൻ വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read:  നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE