നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

By Staff Reporter, Malabar News
vivek-death
Ajwa Travels

ചെന്നൈ: നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വാക്‌സിൻ എടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

നടൻ മൻസൂർ അലിഖാൻ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. പ്രചാരണം നടത്തിയവർക്ക് എതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. വില്ലുപുരം സ്വദേശിയായ ഒരു സാമൂഹ്യ പ്രവർത്തകൻ ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നൽകിയതിനെ തുടർന്നാണ് പുതിയ നടപടി.

കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലർ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹരജി സ്വീകരിക്കുകയും തുടർ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തിട്ടുണ്ട്‌. 2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയായിരുന്നു വിവേകിന്റെ മരണം.

Read Also: നാടാർ സംവരണം; സർക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE