‘വിശ്വസിക്കാനാകുന്നില്ല’; വിവേകിന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം

By Desk Reporter, Malabar News
Ajwa Travels

ചെന്നൈ: പ്രേക്ഷകരെ ഒന്നടങ്കം കുടുകുടാ ചിരിപ്പിച്ച തമിഴ് സിനിമാ താരം വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ കണ്ണീരിൽ ആഴ്‌ത്തിയിരിക്കുക ആണ്. ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ തമിഴകത്തെ ഹാസ്യസാമ്രാട്ട് വിട പറഞ്ഞത്.

“താങ്കൾ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ല, നിങ്ങൾ പതിറ്റാണ്ടുകളായി ഞങ്ങളെ രസിപ്പിച്ചു. നിങ്ങളുടെ പാരമ്പര്യം ഞങ്ങളോടൊപ്പം തുടരും,”- എ ആർ റഹ്‌മാൻ ട്വീറ്റ് ചെയ്‌തു.

“ഇത് വിശ്വസിക്കാൻ കഴിയുന്നില്ല, അദ്ദേഹം നമ്മെ ചിരിപ്പിച്ചു, തന്റെ പ്രകടനങ്ങളിലൂടെ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു, ഈ ലോകത്തെ പരിപാലിക്കുകയും എങ്ങനെ പരിപാലിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്‌തു. നിങ്ങളെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല സർ. ഞങ്ങൾ‌ നിങ്ങളെ മിസ് ചെയ്യും,”- നടൻ ഗൗതം കാർത്തിക് ട്വീറ്റ് ചെയ്‌തു.

“അംഗീകരിക്കാൻ കഴിയുന്നില്ല, വിവേക് സർ ഇനിയില്ല. സിനിമയിലും സാമൂഹ്യ പ്രവർത്തനത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെക്കാലം ഓർമിക്കപ്പെടും. അദ്ദേഹം നമ്മുടെ ഹൃദയത്തിലും അദ്ദേഹം നട്ട വൃക്ഷങ്ങളിലും വസിക്കും,”- നടൻ പ്രസന്ന ട്വീറ്റ് ചെയ്‌തു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്‌ഥയിൽ ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലർച്ചെ 4.35ഓടെ മരണപ്പെടുക ആയിരുന്നു.

1961 നവംബര്‍ 19ന്‌ തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980കളിലാണ് സിനിമാ രംഗത്തേക്ക് എത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തും ആയാണ് സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് അഭിനയ രംഗത്തും തിളങ്ങി. 1987ല്‍ പുറത്തിറങ്ങിയ ‘മാനതില്‍ ഉരുതി വേണ്ടും’ ആണ് വിവേകിന്റെ ആദ്യ ചിത്രം. 1990കളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.

സാമി, ശിവാജി, അന്യൻ തുടങ്ങി 200ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ൽ രാജ്യം പത്‌മശ്രീ നൽകി ആദരിച്ചു.

ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുൾ കലാം, രജനീകാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.

വ്യാഴാഴ്‌ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവേകും സുഹൃത്തുക്കളും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. എന്നാൽ, ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.

Also Read:  റൗൾ കാസ്‌ട്രോ സ്‌ഥാനമൊഴിഞ്ഞു; പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മിഗ്വേൽ കാനൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE