നടൻ വിവേകിന്റെ നില ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു

By Syndicated , Malabar News
actor vivek medical bullettin
Ajwa Travels

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ വിവേകിന്റെ നില ഗുരുതരമെന്ന് റിപ്പോർട്. അദ്ദേഹം ചികിൽസയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്‌റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു.

ഇന്ന് രാവിലെ 11 മണിയോടെയാണ് വിവേകിനെ ആശുപത്രിയിൽ എത്തിക്കുന്നത്. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ളാസ്‍റ്റിയും ചെയ്‍തെന്നും ഇസിഎംഒ (ECMO) യില്‍ പ്രവേശിപ്പിച്ചു എന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കുന്നു. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം അനുവദിക്കാന്‍ വേണ്ടിയാണ് ഇസിഎംഒ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

വിവേകിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയില്‍ തുടരുകയാണെന്നും ‘അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനെ തുടർന്നുള്ള ഹൃദയാഘാതമാണ് സംഭവിച്ചതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. എന്നാൽ ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിനേഷന്‍ ആവണമെന്നില്ലെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കുന്നു.

Read also: രാമക്ഷേത്ര നിർമാണം; സംഭാവനയിൽ 22 കോടിയുടെ വണ്ടിച്ചെക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE