തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഒരാഴ്‌ച മുൻപ് രാജ്ഭവന് കൈമാറിയ ഓർഡിനൻസിൽ ഇന്ന് രാവിലെയാണ് ഗവർണർ ഒപ്പ് വെച്ചത്. മുംബൈക്ക് പോകും മുമ്പാണ് ഗവർണർ ഓർഡിനൻസിന് അംഗീകാരം നൽകിയത്.
ലോകായുക്‌ത ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ തുടങ്ങിയ ബില്ലുകളിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇവ ഗവർണർ രാഷ്‌ട്രപതിക്ക് അയച്ചിരിക്കുകയാണ്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരെയാണ് സംസ്‌ഥാന സർക്കാർ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ഭേദഗതി ചെയ്‌ത ഹരജിയിൽ സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് സമയക്രമം നിശ്‌ചയിക്കണം, ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്‌ച പറ്റിയെന്ന് വിധിക്കണം തുടങ്ങിയവയാണ് സംസ്‌ഥാനത്തിന്റെ ആവശ്യം.
Most Read| നിലമ്പൂർ രാധ വധക്കേസ്; പ്രതികൾക്ക് സുപ്രീം കോടതി നോട്ടീസ്