കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി

By Syndicated , Malabar News
Manoj-Naravane
ജനറൽ എംഎം നരവനെ
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ ആരോഗ്യ പ്രവർത്തകർ വിവിധ സംസ്‌ഥാനങ്ങളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്നെന്നും പലയിടത്തും സൈന്യം താൽക്കാലിക ആശുപത്രികൾ ആരംഭിച്ചതായും കരസേനാ മേധാവി അറിയിച്ചു.

കഴിയാവുന്ന ഇടങ്ങളിലെല്ലാം സൈനിക ആശുപത്രികൾ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു നൽകിയതായും ആവശ്യഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് തൊട്ടടുത്ത സൈനിക ആശുപത്രികളെ സമീപിക്കാമെന്നും ജനറൽ നരവനെ വ്യക്‌തമാക്കി. ക്ഷാമം പരിഹരിക്കാൻ ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സൈന്യം സ്വീകരിച്ചു വരുന്നതായും കരസേനാ മേധാവി അറിയിച്ചു.

Read also: ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത്‌ ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE