സമ്പര്‍ക്ക വ്യാപനം രൂക്ഷം; മലപ്പുറത്ത് ഇന്നും ആയിരത്തിനടുത്ത് കോവിഡ് കേസുകള്‍

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

മലപ്പുറം: ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നും കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടം അറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം 298 പേരാണ് ജില്ലയില്‍ വിദഗ്ധ ചികില്‍സക്ക് ശേഷം രോഗമുക്‌തി നേടി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെയായി 31,449 പേരാണ് ജില്ലയില്‍ രോഗമുക്‌തി നേടിയത്.

ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്‌ഥാനത്ത് നിന്നെത്തിയതുമാണ്.

നിലവില്‍ 51,115 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി 10,810 പേര്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികില്‍സ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 459 പേരും വിവിധ കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,217 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനക്കയച്ച 2,30,019 സാമ്പിളുകളില്‍ 5,064 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Read Also: സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു. പൊതുജന സഹകരണമില്ലാതെ രോഗവ്യാപനത്തിന് തടയിടാനാവില്ലെന്നും ഈ ബോധം ഉള്‍ക്കൊണ്ട് കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ വ്യക്‌തമാക്കി.

ഇതുവരെയായി 180 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

Malabar News: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE