‘രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സജീവമാകണം’; രാഹുൽ ഗാന്ധിയോട് എംകെ സ്‌റ്റാലിന്‍

By News Desk, Malabar News
Ajwa Travels

ചെന്നൈ: ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍.

ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണ യോഗത്തിൽ രാഹുല്‍ഗാന്ധി വേദിയില്‍ ഇരിക്കെയാണ് സ്‌റ്റാലിന്റെ പരാമര്‍ശം. രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്നും രാഹുല്‍ ഗാന്ധിയോട് സ്‌റ്റാലിന്‍ നിർദേശിച്ചു.

ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിനായാണ് രാഹുൽഗാന്ധി തമിഴ്‍നാട്ടിലെത്തിയത്. സേലത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ പങ്കെടുക്കും. വരുന്ന ആഴ്‌ച പ്രിയങ്കാ ഗാന്ധിയും കന്യാകുമാരിയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിന് എത്തുന്നുണ്ട്.

Kerala News: സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനം; പാവങ്ങളുടെ വയറ്റത്തടിച്ചത് സർക്കാരെന്നും ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE