കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

By News Desk, Malabar News
Ajwa Travels

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്‌ഥാനാര്‍ഥി കെടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ ഉൾപ്പെടുത്തിയിട്ടില്ല.

സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കുന്നതിനായി പത്രിക മാറ്റി വെച്ചിരിക്കുകയാണ്.

അതേസമയം തൊടുപുഴയിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി കെഐ ആന്റണിയുടെയും പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ക്രിമിനല്‍ കേസ് വിവരം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്നതാണ് കാരണം.

Read Also: എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE