കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ജില്ലാ അധ്യക്ഷൻ കൂടിയായ ഹരിദാസിന്റെ പത്രിക തള്ളിയത്.
ബിജെപിക്ക് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഇന്നലെ എന്‍ഡിഎ ഡമ്മി സ്‌ഥാനാർഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്‌ഥാനാർഥിയില്ല. എന്നാൽ വിഷയത്തിൽ കോൺഗ്രസ് -ബിജെപി ഒത്തുകളിയാണെന്ന് എൽഡിഎഫ് ആരോപിച്ചു. തലശ്ശേരിയില്‍ എഎന്‍ ഷംസീറാണ് എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി എംപി അരവിന്ദാക്ഷൻ മൽസര രംഗത്തുണ്ട്.
Read also: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി