മാദ്ധ്യമ പ്രവർത്തകക്കും ഭർത്താവിനും നേരെ ട്രെയിനിൽ ആക്രമണം; യുവാക്കൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
theft arrest-palakkad
Ajwa Travels

കൊല്ലം: ട്രെയിനിൽ വച്ച് മാദ്ധ്യമ പ്രവർത്തകയെയും ഭർത്താവിനെയും ആക്രമിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി കെ അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്‌ച വൈകിട്ട് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മലബാർ എക്‌സ്​പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്‌ഥാപനത്തിലെ വിദ്യാർഥികളായ പ്രതികൾ കോഴിക്കോടേക്ക് പോകുകയായിരുന്നു. തീവണ്ടി ചിറയൻകീഴ് ഭാഗത്ത് എത്തിയപ്പോഴാണ് മാദ്ധ്യമ പ്രവർത്തകയോട് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്‌തപ്പോൾ മാദ്ധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

തുടർന്ന് ചിറയൻകീഴ് സ്‌റ്റേഷനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനായ ഭർത്താവിനെ യുവതി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തീവണ്ടി ചിറയൻകീഴ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ഇദ്ദേഹം തീവണ്ടിയിൽ കയറി പ്രതികളോട് കാര്യം തിരക്കി.

ഇതോടെ പ്രതികൾ യുവതിയുടെ ഭർത്താവിനെയും മർദ്ദിച്ചു. ഇതേതുടർന്ന് യുവതി റെയിൽവേ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെ ബലപ്രയോഗത്തിലൂടെ ആണ് പിടികൂടിയത്. പോലീസ് സംഘത്തെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് കൊല്ലം സ്‌റ്റേഷനിലെത്തിച്ച് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.

Most Read:  ജോജുവിന്റെ വാഹനം തകർത്ത കേസ്; കൂടുതൽ അറസ്‌റ്റ് ഇന്നുണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE