പ്രകടനത്തിനിടെ ഭിന്നശേഷിക്കാരന് മർദ്ദനം; നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
SDPI
Ajwa Travels

കൽപ്പറ്റ: വയനാട്ടിൽ റോഡരികിൽ നിന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാക്കിയാട് പന്ത്രണ്ടാം മൈൽ സ്വദേശികളായ ചെറിയാകണ്ടി ഇബ്റാഹീം (43), ചെറിയാകണ്ടി ജാഫർ (43), എടവക താന്നിയോട് താഴത്തുവീട്ടിൽ സൈനുദ്ധീൻ (32), അഞ്ചുകുന്ന് കാരക്കാമല കല്ലൻകണ്ടി യൂനസ് (30) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

വയനാട്ടിൽ നടന്ന എസ്‌ഡിപിഐ പ്രകടത്തിനിടെയായിരുന്നു മർദ്ദനം. ബസ് സ്‌റ്റാൻഡിന് സമീപം താമസിക്കുന്ന പാത്തിവയൽ സിഭാഷിന് (42) ആണ് കഴിഞ്ഞ 19ന് മർദ്ദനമേറ്റത്. വീഡിയോകോളിൽ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ എസ്‌ഡിപിഐയുടെ പ്രകടനം ഇതുവഴി കടന്നുപോവുകയും പ്രവർത്തകർ തന്നെ മർദ്ദിക്കുകയും ചെയ്‌തെന്നാണ് സുഭാഷിന്റെ പരാതി. പ്രകടനത്തിന്റെ വീഡിയോ പകർത്തുന്നുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം.

ടൗണിലെ സ്‌ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദ്ദിച്ചവരെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. ഭിന്നശേഷി അവകാശ സംരക്ഷണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരനായ സുഭാഷ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴയിൽ എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു വയനാട്ടിൽ പ്രധിഷേധ പ്രകടനം നടത്തിയത്.

Most Read: പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE