കാറിൽ 25 കിലോ കഞ്ചാവ് കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

By News Desk, Malabar News
Representational Image_Malabar News
Representational Image
Ajwa Travels

പാലക്കാട്: സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളിക്കാവ് ചെങ്കോട് തെക്കഞ്ചേരി വീട്ടിൽ റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് തൊട്ടിയിൽ വീട്ടിൽ ഫർഷാദ് (28), വെള്ളയൂർ ആമപുയിൽ ഇരഞ്ഞിയിൽ വീട്ടിൽ മുഹമ്മദ് ഫെബിൻ (30) എന്നിവരാണ് പിടിയിലായത്.

ആന്ധ്രയിൽ നിന്ന് കഞ്ചാവ് കാറിൽ കാളികാവ് കൊണ്ടുപോകുന്ന വഴിയിലാണ് ഇവരെ പിടികൂടിയത്. സ്‌റ്റെപ്പിനി ടയറിനുള്ളിലും എഞ്ചിൻ റൂമിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്‌ക്വാഡിന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്‌ടർ ടി കൃഷ്‌ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

തുടർ നടപടികൾക്കായി പ്രതികൾ സഞ്ചരിച്ച കാറും തൊണ്ടിമുതലുകളും മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ എസ്‌ ബാലഗോപാലന് കൈമാറി.

Also Read: കോവിഡ് രൂക്ഷം; എറണാകുളത്ത് സ്വകാര്യ ബസുകളിൽ സ്വയം നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE