അയോധ്യ പ്രതിഷ്‌ഠാ ദിനം; 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി

By Trainee Reporter, Malabar News
Ayodhya Temple
Ajwa Travels

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തോട് അനുബന്ധിച്ചു ജനുവരി 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്ര സ്‌ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്‌ക്ക് 2.30വരെ അടച്ചിടുമെന്ന് സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി.

‘ജനുവരി 22ന് അയോധ്യയിലെ രാം ലല്ല പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടി 22ന് ഉച്ചയ്‌ക്ക് 2.30വരെ കേന്ദ്ര സർക്കാർ ഓഫീസുകൾ, സ്‌ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല- കേന്ദ്ര പേഴ്‌സനൽ മന്ത്രാലയം വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കി.

പ്രധാനപ്പെട്ട നരേന്ദ്രമോദിയുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ 22ന് ഉച്ചയ്‌ക്ക് 12.30ന് ആണ് പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്‌ഠയ്‌ക്ക് മുന്നോടിയായുള്ള കർമങ്ങൾ ഏഴ് ദിവസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. അതിനിടെ, ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും അതിനാൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് തടയണമെന്നും ആവശ്യപ്പെട്ട്, ഗാസിയാബാദ് സ്വദേശി അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിട്ടുണ്ട്.

Most Read| സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; സമരം ശക്‌തമാക്കും- രാഹുൽ മാങ്കൂട്ടത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE