ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ്

By Staff Reporter, Malabar News
sports image_malabar news
Mahmudullah
Ajwa Travels

ധാക്ക: ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബംഗ്‌ളാദേശിന്റെ ട്വന്റി-20 നായകനായ താരത്തിന് നവംബര്‍ ആറിനു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ പാകിസ്‌ഥാന്‍ സൂപ്പര്‍ ലീഗില്‍(പിഎസ്എല്‍) കളിക്കാനൊരുങ്ങിയിരുന്ന മഹ്‌മൂദുല്ലക്ക് മല്‍സരങ്ങള്‍ നഷ്‌ടമാവും. ഇനി നടക്കാനുള്ളത് പിഎസ്എലിന്റെ പ്ളേ ഓഫ് മല്‍സരങ്ങളാണ്.

കറാച്ചിയില്‍ വെച്ച് നവംബര്‍ 14, 15, 17 തീയതികളില്‍ ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നടക്കും. ഇത് രണ്ട് തവണയാണ് 34കാരനായ മഹ്‌മൂദുല്ലക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിക്കുന്നത്. നിലവില്‍ ക്വാറന്റീനില്‍ കഴിയുന്ന താരത്തിന് ചെറിയ ജലദോഷം ഒഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും ഇല്ല.

Read Also: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും

ഇംഗ്‌ളണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിക്ക് പകരക്കാരനായാണ് പിഎസ്എല്‍ ഫ്രാഞ്ചൈസിയായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് മഹ്‌മൂദുല്ലയെ ടീമില്‍ എത്തിച്ചത്.

അതേസമയം പിഎസ്എല്ലിന് പുറമെ വംബര്‍ 21, 22 തിയതികളില്‍ നടക്കാനിരിക്കുന്ന ബംഗബന്ധു ടി-20 കപ്പില്‍ താരം കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE