വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും

By Staff Reporter, Malabar News
MALABARNEWS-ROHIT
Rohit sharma
Ajwa Travels

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മുതിര്‍ന്ന താരം രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യം. ഐപിഎല്‍ ഫൈനലിന് ശേഷം പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ രോഹിത്തും ഉണ്ടാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഫിസിയോ നിതിന്‍ പട്ടേല്‍, ട്രെയ്നര്‍ നിക്ക് വെബ്ബ് എന്നിവര്‍ അദ്ദേഹത്തെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ശാരീരിക ക്ഷമത തെളിയിക്കുക ആണെങ്കില്‍ രോഹിത്തിനെ ടി-20 മല്‍സരങ്ങളിലും തുടര്‍ന്ന് നടക്കുന്ന നാല് ടെസ്‌റ്റുകളിലും കളിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഏകദിന മല്‍സരങ്ങള്‍ പൂര്‍ണമായും താരത്തിന് നഷ്‌ടപ്പെട്ടേക്കും.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്താത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരിക്കും ഫിറ്റ്‌നസ് ഇല്ലായ്‌മയും ചൂണ്ടിക്കാട്ടി ആയിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

എന്നാല്‍ ഇതിന് ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് കളത്തിലിറങ്ങിയത് ബിസിസിഐയെ വലച്ചു. ഇതോടെയാണ് രോഹിത്തിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.

നവംബര്‍ 27നാണ് ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്. ഇതിനു ശേഷം മൂന്നു മല്‍സരങ്ങളുടെ ടി-20 പരമ്പരയാണ് വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. അവസാനമാണ് നാലു ടെസ്‌റ്റുകളുടെ പരമ്പര നടക്കുക.

Read Also: കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി ‘ബൈജൂസ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE