ബാങ്ക് ദേശീയ പണിമുടക്ക്; തുടർച്ചയായി നാല് ദിവസം സേവനങ്ങൾ ലഭ്യമാവില്ല

By Staff Reporter, Malabar News
bank-strike
Ajwa Travels

ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മേഖലയെ സ്‌തംഭിപ്പിക്കും. മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് 11ന് ശിവരാത്രി അവധിയുമാണ്. ഇതോടെ നാല് ദിവസത്തോളം ബാങ്കിംഗ് മേഖല നിശ്‌ചലമാവും.

തിങ്കളാഴ്‌ചയും മാർച്ച് 12നും പ്രതിഷേധ മാസ്‌ക് ധരിച്ചുകൊണ്ട് ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്‌തിട്ടുണ്ട്. കൂടുതൽ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടത്താൻ ധനമന്ത്രാലയം നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവൽക്കരണം ചൂണ്ടിക്കാട്ടിയാണ് സമരം.

Read Also: സുവേന്ദു അധികാരിയുടെ ‘കശ്‌മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE