ചരിത്ര നിമിഷവുമായി ബാരാപോൾ ജലവൈദ്യുത പദ്ധതി

By Trainee Reporter, Malabar News
Barapol Hydroelectric Project
Ajwa Travels

കണ്ണൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ ചരിത്ര നേട്ടത്തിൽ. വാർഷിക ഉൽപ്പാദനമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് പദ്ധതി. കൂടാതെ, ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനമായ 40.52 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിലവിൽ പവർ ഹൗസിൽ ഉൽപ്പാദിപ്പിച്ച് കഴിഞ്ഞു. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽ നിന്നും ഇതുവരെ 150 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്.

വാർഷിക ഉൽപ്പാദനമായ 36 ദശലക്ഷം യൂണിറ്റ് ഒക്‌ടോബർ 13ന് ആണ് പിന്നിട്ടത്. 2017-18 വർഷത്തിൽ കൈവരിച്ച 40.51 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം മറികടന്നാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ജലം ലഭ്യമായാൽ ജനുവരി വരെ ഉൽപ്പാദനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസി. എൻജിനിയർ അനീഷ് അരവിന്ദ് പറഞ്ഞു. നിലവിൽ എല്ലാ ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. അഞ്ചു മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളുള്ള ബാരാപോളിന്റെ സ്‌ഥാപിതശേഷി 15 മെഗാവാട്ടാണ്.

കർണാടകയിലെ കുടകിൽ നിന്നും ഒഴുകി വരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. പവർഹൗസിന്റെ തുടക്കത്തിൽ കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. നിരവധി സാങ്കേതിക തടസങ്ങൾ ബാരാപോളിനെ ബാധിച്ചിരുന്നു. 2017 ൽ മികച്ച ഉൽപ്പാദനം നടന്നെങ്കിലും 2018-19 ലെ പ്രളയങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. 2018 ലെ പ്രളയത്തിന് ശേഷം ജനറേറ്ററുകളുടെ റണ്ണർ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഉൽപ്പാദനം പൂർണമായും നിർത്തിവെക്കുകയും ചെയ്‌തിരുന്നു

തുടർന്ന് 2019 ലാണ് പ്രവർത്തനം പുനരാരംഭിച്ചത്. എങ്കിലും കാര്യമായ നേട്ടം കൈവരിച്ചിരുന്നില്ല. തുടർന്ന് 2020 ഒക്‌ടോബർ മാസത്തിലെ മഴ ഉപയോഗപ്പെടുത്തി കഴിഞ്ഞ വർഷം 29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുകയും ചെയ്‌തതോടെ ജീവനക്കാരുടെ ആത്‌മവിശ്വാസം വർധിച്ചു. കോഴിക്കോട് ജനറേഷൻ വിഭാഗത്തിന്റെ കീഴിലാണ് ബാരാപോൾ. കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയും സംസ്‌ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലുതുമായ പദ്ധതിയാണ് ബാരാപോൾ.

Most Read: ദീപാവലി ആഘോഷം; 14 ജില്ലകളിൽ പടക്കങ്ങൾ നിരോധിച്ച് ഹരിയാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE