റമദാനിൽ പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; മുസ്‌ലിം സംഘടനകൾ

By Staff Reporter, Malabar News
ramadangrp
Representational Image
Ajwa Travels

കോഴിക്കോട്: റമദാനില്‍ ആരാധനാലയങ്ങളില്‍ പ്രാർഥനക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം.

കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പെരുമാറണമെന്നും മഹല്ല് വാസികളില്‍ 45 വയസിന് മുകളിലുള്ളവര്‍ കഴിയുന്നതും വേഗം പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടു.

പത്ത് വയസിന് താഴെയുള്ള കുട്ടികളും ചുമ, പനി, ജലദോഷം എന്നിവ ഉള്ളവരും പള്ളിയില്‍ വരാതിരിക്കുക, കൃത്യമായി മാസ്‌ക് ധരിച്ച് മാത്രം പള്ളികളില്‍ പ്രവേശിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, പള്ളിയില്‍ അകത്തേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും രണ്ട് വഴികളിലൂടെയായി ക്രമീകരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത യോഗം മുക്കം ഉമ്മര്‍ ഫൈസി നിയന്ത്രിച്ചു.

Read Also: സംസ്‌ഥാനത്തെ റേഷന്‍ വിതരണം താളംതെറ്റി; ആരോപണവുമായി റേഷന്‍ വ്യാപാരികളുടെ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE