കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ

By Trainee Reporter, Malabar News
cannabis-seized in kasargod
Representational Image
Ajwa Travels

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളികാവ് സ്വദേശികളായ സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്.

ഇവർ സഞ്ചരിച്ച കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണ്. കഞ്ചാവ് എവിടെ നിന്ന് എങ്ങോട്ട് കൊണ്ടുപോകുന്നു തുടങ്ങിയ വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭ്യമാകാനുണ്ട്.

മഞ്ചേരി എക്‌സൈസ് കമ്മീഷണർ, സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷഫീക്, മഞ്ചേരി റേഞ്ച് ഇൻസ്‌പെക്‌ടർ വിപി ജയപ്രകാശ്, അസി. ഇൻസ്‌പെക്‌ടർ ടി ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.

Most Read: കിടപ്പാടത്തിനായി നൂറുദിവസം പോരാട്ടം; ദളിത് കുടുംബങ്ങളുടെ സമരം ഒത്തുതീർപ്പായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE