കെഎസ്‌ആർടിസിയിൽ ബൈക്ക് കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

By News Desk, Malabar News
Accident In kuwait
Ajwa Travels

രാജപുരം: ഒടയംചാൽ പാക്കത്ത് കെഎസ്‌ആർടിസി ബസിൽ ബൈക്കിടിച്ച് വിദ്യാർഥിയുൾപ്പടെ രണ്ടുപേർക്ക് പരിക്ക്. പെരിയ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ പ്രസന്നന്റെ മകൻ പ്രേംരാജ് ചന്തു (21), കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്‌ളസ് ടു വിദ്യാർഥി ലിജു തോമസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.

പാക്കം ബസ് സ്‌റ്റോപ്പിന് സമീപം ഞായറാഴ്‌ച രാവിലെയാണ് അപകടം. പരപ്പയിൽ ഫുട്‌ബോൾ മൽസരത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും. ഇരിട്ടിയിൽനിന്ന്‌ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന് പുറത്തേക്ക് വീണ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: മോദിയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയ കാർ കസ്‌റ്റഡിയിൽ; ഡ്രൈവർ രക്ഷപെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE