ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി

By Staff Reporter, Malabar News
mamata-modi
നരേന്ദ്ര മോദി, മമത ബാനർജി
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ ക്യാംപയിനുമായി ബിജെപി. ബംഗാളിൽ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദാദ’ (മൂത്ത സഹോദരൻ) എന്ന് അഭിസംബോധന ചെയ്യുന്ന പോസ്‌റ്ററുകൾ സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കുകയാണ് അണികൾ.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഥവാ ‘ദീദി’ക്ക് (മൂത്ത സഹോദരി) വോട്ട് ചെയ്യണമെന്ന തൃണമൂലിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ബിജെപി പോസ്‌റ്ററുമായി രംഗത്തെത്തിയത്.

നരേന്ദ്ര മോദിയുടെ ഫോട്ടോയും പോസ്‌റ്ററിൽ അടങ്ങിയിരിക്കുന്നു. ‘മോദി ദാദക്ക് വോട്ടുചെയ്യുക’ എന്ന് എഴുതിയിട്ടുള്ള പോസ്‌റ്റർ നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും തൃണമൂൽ കോൺഗ്രസും ഇടത്-കോൺഗ്രസ് സഖ്യവും ശക്‌തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ബംഗാളിൽ നടത്തുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മമത ബാനർജിയുടെ ഭരണത്തിൽ അഴിമതി ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സത്യം എന്തെന്ന് ബംഗാളിന് അറിയാമെന്നും പറഞ്ഞ മോദി മമത ബാനർജിയുടെ കളികൾ സംസ്‌ഥാനത്ത് തുടരാൻ പോകുന്നില്ലെന്നും പറഞ്ഞു.

മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 2 നാണ് വോട്ടെണ്ണൽ.

Read Also: കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആയേനെ; രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE