ബിജെപി സംസ്‌ഥാന കോർ കമ്മിറ്റി യോഗം ഇന്ന്; അമിത് ഷാ പങ്കെടുക്കും

By Desk Reporter, Malabar News
Amit-Sha
Ajwa Travels

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കോർ കമ്മിറ്റി യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥി പട്ടികക്ക് യോഗത്തിൽ അന്തിമ രൂപം നൽകും. തുടർന്ന് സ്‌ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനക്ക് വിടും.

വി മുരളീധരൻ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ഇ ശ്രീധരൻ ഉൾപ്പടെയുള്ള പ്രമുഖരെ ഉൾക്കൊള്ളിച്ചാണ് ബിജെപി സംസ്‌ഥാന സമിതി പ്രാഥമിക സ്‌ഥാനാർഥി പട്ടിക തയ്യാറാക്കിയത്. പാർട്ടി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാകും ബിജെപി ദേശീയ നേതൃത്വം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

അതേസമയം, ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അമിത് ഷാ ഇന്ന് രാവിലെ റോഡുമാർഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും, തമിഴ്‌നാട് നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും.

ഉച്ചതിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് ശ്രീരാമകൃഷ്‌ണ മഠത്തിൽ നടക്കുന്ന സന്ന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ നയിക്കുന്ന വിജയ യാത്രയുടെ സമാപനം ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് അമിത് ഷാ ഉൽഘാടനം ചെയ്യും.

Also Read:  കോരപ്പുഴ പാലം ഇനി ‘കേളപ്പജി’യുടെ പേരിൽ അറിയപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE