‘മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുത്’; മൃഗശാലക്ക് മുന്നില്‍ ബിജെപി പ്രതിഷേധം

By News Desk, Malabar News
MalabarNews_tiger
Representation Image
Ajwa Travels

ഗുവാഹത്തി: മൃഗശാലയിലെ കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മൃഗശാലയിലേക്ക് മാംസം കൊണ്ടുവന്ന വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.

തിങ്കളാഴ്‌ചയാണ് മൃഗശാലക്ക് മുന്നില്‍ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. മൃഗശാലയിലേക്കുള്ള വഴി മണിക്കൂറുകളോളം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് എത്തി. പ്രവര്‍ത്തകരെ പിരിച്ചുവിട്ട ശേഷമാണ് മാംസം അടങ്ങിയ വാഹനങ്ങള്‍ക്ക് മൃഗശാലയിലേക്ക് പ്രവേശിക്കാനായത്.

‘മൃഗശാലയിലെ മൃഗങ്ങള്‍ക്കായി മാംസം കൊണ്ടുവരുന്ന വാഹനങ്ങള്‍ ചില ആക്രമികള്‍ തടഞ്ഞു നിര്‍ത്തി. അവരെ പിരിച്ചുവിടാന്‍ പോലീസിനെ വിളിക്കേണ്ടി വന്നു. മൃഗങ്ങള്‍ക്ക് മാംസം വിതരണം ചെയ്യുന്നതില്‍ ഇപ്പോള്‍ തടസങ്ങളില്ല’ – അസം സ്‌റ്റേറ്റ്‌ മൃഗശാല ഡി.എഫ്.ഒ തേജസ് മാരിസ്വാമി വ്യക്‌തമാക്കി.

Read Also: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

ഹെന്‍ഗ്രബാരി റിസര്‍വ് വനത്തില്‍ 175 ഏക്കറിലേറെ പ്രദേശത്ത് സ്‌ഥിതി ചെയ്യുന്ന മൃഗശാല വടക്കു കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ മൃഗശാലയാണ്. 1040 വന്യ മൃഗങ്ങളും 112 ഇനം പക്ഷികളും ഇവിടെയുണ്ട്. എട്ട് കടുവകള്‍, മൂന്ന് സിംഹങ്ങള്‍, 26 പുള്ളി പുലികളുമാണ് മൃഗശാലയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE