മനാമ: അതിർത്തി കടന്നുള്ള ബിസിനസ് സഹകരണം വളർത്തുകയെന്ന ലക്ഷ്യത്തോടെ, ബിഎൻഐ ബഹ്റൈന്റെ നേതൃത്വത്തിൽ ബിസിനസ് കോൺക്ളേവ് സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടലിൽ വെച്ച് ശനിയാഴ്ച നടന്ന ഉന്നത ബിസിനസ് ബോധവൽക്കരണ പരിപാടിയിൽ, ബിഎൻഐ ഇന്ത്യയിൽ നിന്നുള്ള 46 ഇന്ത്യൻ വ്യവസായികളുടെ പ്രതിനിധി സംഘം പങ്കെടുത്തു.
ബിസിനസ് രംഗത്ത് സൗഹാർദ്ദപരമായ ഇടപെടൽ വലിയ നിലയിൽ നിലനിർത്തുന്ന ബഹ്റൈൻ ഇന്ത്യ, ബിസിനസ് സഹകരണത്തെ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടിയിൽ ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ യാക്കോബ് മുഖ്യാതിഥിയായി. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ബുഖമ്മാസ്, ബഹ്റൈൻ കേരള സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണൻ പിള്ള, വേൾഡ് എൻആർഐ കൗൺസിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത് എന്നിവരും പങ്കെടുത്തു.
ബിഎൻഐ ബഹ്റൈനിന്റെ ദൗത്യവും ഉദ്ദേശ്യവും ദേശീയ ഡയറക്ടർ അരുണോദയ ഗാംഗുലി വിശദീകരിച്ചു. പ്രസിഡണ്ട് നാരായണൻ ഗണപതി ബഹ്റൈനിന്റെ ബിസിനസ് കാഴ്ചപ്പാടും വളർച്ചാ സാധ്യതകളും അവലോകനവും വിശകലനം ചെയ്ത് സംസാരിച്ചു. ഇന്ത്യൻ, ബഹ്റൈൻ ബിസിനസുകൾ തമ്മിൽ വളരുന്ന ബന്ധത്തെ അംബാസിഡർ പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയിൽ നിന്ന് 46ലധികം പ്രതിനിധികളെ കൊണ്ടുവന്ന് അതിർത്തികൾക്കപ്പുറമുള്ള നെറ്റ്വർക്കിന്റെ യഥാർഥ മനോഭാവത്തിന് ഈ പരിപാടി ഉദാഹരണമാണെന്നും, കൂടാതെ ഈ പരിപാടി ബിഎൻഐ ബഹ്റൈനും ഇന്ത്യയ്ക്കും മാത്രമല്ല മറ്റു രാജ്യങ്ങൾ തമ്മിലുള്ള നിരവധി സഹകരണങ്ങൾക്ക് അടിത്തറയായി പ്രവർത്തിക്കുമെന്നും അരുണോദയ ഗാംഗുലി വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറൽ നെറ്റ്വർക്കിങ് സംഘടനയായ ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷണൽ 1985ൽ സ്ഥാപിതമായതാണ്. ഇന്ന് 78 രാജ്യങ്ങളിൽ മഹത്തായ രീതിയിൽ പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ 330,000 അംഗങ്ങളെ ബന്ധിപ്പിക്കുന്നു. ബിഎൻഐ ഓരോ വർഷവും 14 ദശലക്ഷത്തിലധികം റഫറലുകൾക്ക് സൗകര്യമൊരുക്കുകയും ശരാശരി 24 ബില്യൺ യുഎസ് ഡോളർ ബിസിനസ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ ആഗോള ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കാൻ സഹായിക്കുകയെന്ന ബിഎൻഎയുടെ ആഗോള ദാത്യത്തിന്, ബിഎൻഐ ബഹ്റൈൻ പ്രതിജ്ഞാ ബന്ധമാണ്. ‘ഗിവേഴ്സ് ഗെയിൻ’ എന്ന തത്ത്വചിന്തയിലൂടെ ബിഎൻഐ ബഹ്റൈൻ അതിന്റെ അംഗങ്ങൾക്ക് അർഥവത്തായ ബന്ധങ്ങളിലൂടെ പ്രൊഫഷണൽ, വ്യക്തിഗത വളർച്ച വളർത്തിയെടുക്കുന്നതായും യോഗം വിലയിരുത്തി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!