മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ

By Trainee Reporter, Malabar News
Suraj Godambe
Ajwa Travels

മുംബൈ: മുംബൈ നഗരത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ലഹരിമരുന്ന് വേട്ടക്കിടെ മേക്കപ്പ്മാൻ അറസ്‌റ്റിൽ. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാമ്പയെയാണ് എൻസിബി പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്.

3 ഇഡിയറ്റ്സ്, ഫിയർലെസ്, തനു വെഡ്‌സ് മനു റിട്ടേൺസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചയാളാണ് സുരാജ്. ഇയാളിൽ നിന്നും 11 ഗ്രാം കൊക്കെയ്‌ൻ പിടിച്ചെടുത്തെന്നാണ് സൂചന.

മുംബൈയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗൽ മഹാക്കലിനെ കഴിഞ്ഞ ദിവസം എൻസിബി പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിൽപ്പെട്ട അസം ഷെയ്ഖ് ജുമാനെയും എൻസിബി അറസ്‌റ്റ് ചെയ്‌തു. അന്ധേരിയിലെ ഇവരുടെ താമസസ്‌ഥലത്തു നിന്നും മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് എൻസിബി കണ്ടെടുത്തത്.

നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ലഹരി മാഫിയയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഇതിനോടകം പല പ്രമുഖരെയും കേസിൽ എൻസിബി ചോദ്യം ചെയ്‌തിരുന്നു. ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ലഹരിമരുന്ന് വിതരണത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Read also: രാജ്യത്തെ 70 ലക്ഷം പേരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE