തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
ഹൈക്കോടതി വിധി പ്രകാരം സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നടക്കുന്ന 140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്‌ഥാനാർഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്‌റ്റ് തയ്യാറാക്കുന്നുണ്ട്. ഇത് കളക്‌ടർമാർക്ക് നൽകും. അത് പരിഗണിച്ചു കൊണ്ട് ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം നൽകണമെന്നാണ് ചെന്നിത്തല കമ്മീഷന് സമർപ്പിച്ച കത്തിൽ പറയുന്നത്.
Read Also: തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ