അതിർത്തി തർക്കം; പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്നു

By Trainee Reporter, Malabar News
murder case
Representational Image
Ajwa Travels

മലപ്പുറം: പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്ന് 62കാരനെ അയൽവാസികൾ ചവിട്ടി കൊന്നു. പൊന്നാനി ഗേൾസ് സ്‌കൂളിന് സമീപം പത്തായപറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനനാണ് (62) മരിച്ചത്. ഇന്ന് ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് നടന്ന സംഘർഷമാണ് മരണത്തിൽ കലാശിച്ചത്.

സുബ്രഹ്‌മണ്യനും ബന്ധുക്കളായ അയൽവാസികളും തമ്മിൽ വർഷങ്ങളായി വഴിയെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നടന്നുവരികയാണ്. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായത്.

തുടർന്ന് പ്രകോപിതരായ അയൽവാസികൾ സുബ്രഹ്‌മണ്യനെ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊന്നാനി പോലീസ് കേസെടുത്തു.

Most Read: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE