ബജറ്റിന്റെ ആലസ്യം ഒഴിഞ്ഞു; വിപണി നഷ്‌ടത്തിൽ

By Staff Reporter, Malabar News
indian-stock-exchange
Representational Image
Ajwa Travels

മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്‌ച നഷ്‌ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും ഇന്ന് നഷ്‌ടം നേരിട്ടവയിൽ ഉൾപ്പെടുന്നത്. സെന്‍സെക്‌സ് 770 പോയിന്റ് നഷ്‌ടത്തില്‍ 58,788ലും നിഫ്റ്റി 219 പോയിന്റ് താഴ്ന്ന് 17,560ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തില്‍നിന്ന് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഡിവീസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടം നേരിട്ടത്.

എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാസിം, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്‌തു. ഓട്ടോ സൂചികയും ഇന്ന് നേട്ടമുണ്ടാക്കിയവയിൽ ഉൾപ്പെടുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സൂചികകള്‍ 12 ശതമാനം ഇടിവ് നേരിട്ടു.

Read Also: സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജിയിൽ കക്ഷി ചേർന്ന് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE