പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

By Desk Reporter, Malabar News
Budget Session of Parliament to begin on Jan 31
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ 8 വരെ നടക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്യും.

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പാർലമെന്റ് സമ്മേളനം നടക്കുക. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യസഭയുടെയും ലോക്‌സഭയുടെയും സമയക്രമം, ബജറ്റ് സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കുന്ന ഇരിപ്പിട ക്രമീകരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞ പാർലമെന്റ് സമ്മേളനങ്ങൾ വെട്ടിക്കുറച്ചിരുന്നു.

“ഞങ്ങൾ വിവിധ ഓപ്ഷനുകൾ നോക്കുകയാണ്. എന്നാൽ ഈ മാസം അവസാനത്തോടെയുള്ള കോവിഡ് സാഹചര്യത്തെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാ ചെയർമാനും ജനുവരി 25നോ 26നോ യോഗം ചേർന്ന് സമ്മേളനം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കും,”- അധികൃതർ അറിയിച്ചു.

Most Read:  ‘നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’; പ്രതികരിച്ച് സിസ്‌റ്റർ ലൂസി കളപ്പുര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE