പരിസ്‌ഥിതി ലോല മേഖല; വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

By Trainee Reporter, Malabar News
Hartal
Representational Image
Ajwa Travels

വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തും.

ജൂൺ 12ന് വയനാട് ജില്ലയിൽ എൽഡിഎഫും ഹർത്താൽ നടത്തിയിരുന്നു. സുപ്രീം കോടതി ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയനാട് ജില്ലയിലെ മലയോര മേഖലകളിൽ താമസിക്കുന്ന ജനങ്ങളെയാണെന്നാണ് ആക്ഷേപം. ബഫർസോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും രാവിലെ ആറ് മുതൽ ഹർത്താൽ ആചരിക്കുകയാണ്. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കോട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്രം, പാൽ, വിവാഹം മറ്റു അവശ്യ സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്‌ഥിതി ലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സംസ്‌ഥാനത്ത്‌ ഉണ്ടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Most Read: മൂന്നാം ദിവസത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി രാഹുൽ മടങ്ങി; വെള്ളിയാഴ്‌ച വീണ്ടും ഹാജരാകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE