ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

By News Desk, Malabar News
MalabarNews_localelection2020kerala
Representation Image
Ajwa Travels

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുകൂലമായ തീരുമാനം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം സി.എഫ് തോമസ് എംഎല്‍എ അന്തരിച്ചതോടെ സംസ്ഥാനത്ത് മൂന്ന് സീറ്റുകളാണ് നിലവില്‍ ഒഴിവ് വന്നിരിക്കുന്നത്.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വാദം ശരിയാണെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കവെ ആയിരുന്നു കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

Also Read:  കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE