ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല

By Trainee Reporter, Malabar News
Calicut_University_Malabar News
Calicut University
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുക. സംസ്ഥാനത്തെ കേബിള്‍ ശൃംഖലകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ ഡി. ദാമോദര്‍ പ്രസാദ് അറിയിച്ചു.

കേരളത്തിലെ യുജി, പിജി വിദ്യാര്‍ഥികള്‍ക്കായി ആയിരത്തോളം വീഡിയോ ക്ലാസ്സുകളാണ് ഇഎംഎംആര്‍സി തയാറാക്കിയിരിക്കുന്നത്. ഈ ക്ലാസ്സുകളും ചാനലിലേക്ക് ഉപയോഗിക്കാനാകും. സര്‍വകലാശാല ലൈബ്രറിയുടെ കീഴില്‍ 88 വിഷയങ്ങളിലെ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ ക്ലാസ്സുകളുടെ ലോഞ്ചിങ്ങും ഉടനുണ്ടാകും. നിലവില്‍ സര്‍വകലാശാല ലൈബ്രറിയിലെത്തുന്ന കുട്ടികള്‍ക്ക് ഈ പദ്ധതി ലഭ്യമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE