ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 17 കിലോ കഞ്ചാവ് കണ്ടെടുത്തു

By Trainee Reporter, Malabar News
Ajwa Travels

കൊടുവള്ളി: കോഴിക്കോട് നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ അൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17.4 കിലോ കഞ്ചാവ് കണ്ടെടുത്തു. 8 ചെറിയ ചാക്കുകളിലായി കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിൽ താമസിക്കുന്ന വീട്ടുടമ പറമ്പിൽ ജോലിയെടുക്കാനായി വന്നപ്പോഴാണ് ചാക്കുകൾ കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

റൂറൽ എസ്‌പി ഡോ. ശ്രീനിവാസന്റെ നിർദേശാനുസരണം കൊടുവള്ളി പോലീസ് ഇൻസ്‌പെക്‌ടർ ടി ദാമോദരന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ എൻ ദിജേഷ്, എംഎ രഘുനാഥ്‌, എഎസ്ഐ ടി സജീവ് എന്നിവർ സ്‌ഥലത്തെത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സിഐ അറിയിച്ചു.

Read also: മഴ ശക്‌തമാകുന്നു; എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE