താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു; നാലു വയസുകാരന് ദാരുണാന്ത്യം

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. വയനാട് നടവയൽ നെയ്‌ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ ഷിബു ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4 മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഷിബു, റീന, റീജ, എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അരുൺ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിൽസയിലാണ്.

Malabar News: വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE