മഞ്ചേരി: രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് (42) മഞ്ചേരി എസ്‌ഐ ആർ രാജേന്ദ്രൻ നായർ അറസ്‌റ്റ് ചെയ്‌തത്. പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബീവറേജിന് സമീപത്ത് ഷാജിനെ സംശയാസ്‌പദമായ നിലയിൽ കാണുകയായിരുന്നു. തുടർന്ന് പരിശോധനക്ക് എത്തിയപ്പോൾ ഇയാൾ പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.
പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട് മഞ്ചേരി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. പോലീസ് ഉദ്യോഗസ്‌ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ പരിശോധനക്ക് അയച്ചു