തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റില്‍ എത്തിയതാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിയോടെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തിയത്. ഭാഗ്യലക്ഷ്‌മിയും നടിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്‌ച ഏകദേശം 15 മിനിട്ടോളം നീണ്ടുനിന്നു.
നടിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയെയും എഡിജിപിയെയും സെക്രട്ടറിയേറ്റിലേക്ക് വിളിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച അതിജീവിതയുടെ നിലപാടിനെതിരെ ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടിയുടെ ആരോപണങ്ങള്‍ ദുരൂഹമാണെന്നായിരുന്നു ചില ഇടത് നേതാക്കളുടെ നിലപാട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സമയ പരിധി നിശ്‌ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജഡ്‌ജി സിയാദ് റഹ്‌മാന്‍ അറിയിച്ചു. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.
Read Also: പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും