എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണം; സർക്കാർ ഇടപെടൽ

By News Desk, Malabar News
Cases against SFI leaders should be withdrawn; Government intervention
ShivaRanjith and Nasim
Ajwa Travels

തിരുവനന്തപുരം: സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. ശിവരഞ്‌ജിത്‌, നസീം എന്നിവർ പ്രതികളായ രണ്ട് കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ്‌സി തട്ടിപ്പ് കേസ് എന്നിവയിലടക്കം പ്രതികളാണ് ശിവരഞ്‌ജിത്തും നസീമും.

Also Read: കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണം; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിലാണ് ഇത് സംബന്ധിച്ച അപേക്ഷ നൽകിയിരിക്കുന്നത്. എംഎൽഎമാരടക്കം പ്രതികളായ 73 കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാർ പലപ്പോഴായി അപേക്ഷകൾ നൽകിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും പൊതുമുതൽ നശിപ്പിച്ച കേസുകളാണ്. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE