Wed, Oct 7, 2026
40 C
Dubai

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന്‌ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു....

മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും കുറ്റവിമുക്‌തരാക്കി ബോംബൈ ഹൈക്കോടതി

മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച 12 പ്രതികളെയും കുറ്റവിമുക്‌തരാക്കി ബോംബൈ ഹൈക്കോടതി. 2015ൽ വിചാരണ കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ചുപേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം...

‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞു’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യൻ...

സ്വകാര്യ ബസുകളുടെ മൽസരയോട്ടം; കണ്ണൂരും കോഴിക്കോടും പ്രതിഷേധം, ബസുകൾ തടഞ്ഞു

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മൽസരയോട്ടത്തിൽ കണ്ണൂരും കോഴിക്കോടും വ്യാപക പ്രതിഷേധം. ഇന്നലെ കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് കണ്ണോത്ത് ചാൽ സ്വദേശി ദേവാനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തിൽ കാടാച്ചിറയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ്...

‘സതീഷിന് സംശയരോഗം, സ്‌ത്രീകളെ കണ്ടിരുന്നത് അടിമയായി’; അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സതീഷിന് സംശയരോഗം ഉണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അതുല്യയെ...

മിഥുന്റെ മരണം; തേവലക്കര സ്‌കൂൾ മാനേജ്മെന്റിനെതിരെ കേസ്

കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് പോലീസ്. ശാസ്‌താംകോട്ട പോലീസാണ് കേസെടുത്തത്. സ്‌കൂൾ മാനേജർ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും...

വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകൾ തടഞ്ഞ് നാട്ടുകാർ, സംഘർഷം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയൽ സമരത്തിൽ സംഘർഷമുണ്ടായി. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ...

ലോകത്തിലേറ്റവും വലുത്; ബ്രഹ്‌മപുത്രയ്‌ക്ക് കുറുകെ അണക്കെട്ട്, പ്രവൃത്തികൾ തുടങ്ങി ചൈന

ബെയ്‌ജിങ്‌: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചൈന. 167.8 ബില്യൺ ഡോളർ ചിലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവൃത്തികൾക്ക് ശനിയാഴ്‌ച...
- Advertisement -