Tue, Jun 16, 2026
33.7 C
Dubai

കുറുവ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്‌തം, ലക്ഷ്യം സാധാരണ വീടുകൾ; ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: കുറുവ സംഘത്തിന്റെ മോഷണം വ്യാപകമായ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി പോലീസ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കുറുവ സംഘം ശബരിമല...

ചേവായൂർ സംഘർഷം; കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ കോൺഗ്രസ്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഇന്ന് നടന്ന ചേവായൂർ സർവീസ്...

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത്...

‘മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ’; സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, മൊഹബത് കാ ദുക്കാനിൽ വലിയ കസേരകൾ കിട്ടട്ടെ...

ഇനി ‘കൈ’ പിടിച്ചു മുന്നേറാം; സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ...

ഗാസയിലും ലബനനിലും ആക്രമണം തുടർന്ന് ഇസ്രയേൽ; 12 പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയിലും ലബനനിലും സിറിയയിലും ആക്രമണവുമായി ഇസ്രയേൽ. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ 'സാധാരണം' ആയെന്നും...

സംസ്‌ഥാനത്ത്‌ മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ...

ഉത്തർപ്രദേശ് മെഡിക്കൽ കോളേജിൽ തീപിടിത്തം; പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. യുപിയിലെ ഝാൻസി മഹാറാണി ലക്ഷ്‌മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്...
- Advertisement -