കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി
ഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിൻ കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ളണ്ടിൽ ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കോവിഷീല്‍ഡ്...
എൻഡിഎ വനിതാ പ്രവേശനം: യുവതികളുടെ പ്രതീക്ഷ തകർക്കാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: ഈ വർഷം തന്നെ നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ എഴുതാൻ പെൺകുട്ടികളെ അനുവദിക്കണമെന്ന് സുപ്രീം കോടതി. പെൺകുട്ടികളുടെ പ്രവേശനം സംബന്ധിച്ച നടപടികൾ അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം...
സന്യാസി നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യ; പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്
ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യയെന്ന് പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ സ്‌ഥിരീകരണം. ഫാനില്‍ തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ്...
പന്തീരാങ്കാവ് കേസ്: താഹയെയും അലനേയും വേർതിരിച്ച് കണ്ടതെന്തിന്; സുപ്രീം കോടതി
ന്യൂഡെല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്ര നീക്കം. കേസിൽ ഈ മാസം 24ന് വിചാരണ കോടതി കുറ്റം ചുമത്തുമെന്ന് തെറ്റിദ്ധരിപ്പിച്ച് താഹയുടെ ജാമ്യാപേക്ഷ നീട്ടാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്....
സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ളാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യ വകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ്...
കേരളത്തിൽ 27ന് ഹർത്താൽ
തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഈ മാസം 27ന് നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. അന്നേ ദിവസം കേരളത്തിൽ ഹർത്താൽ...
ബ്‌ളാക്ക് ഫംഗസ്; കോഴിക്കോട് വയോധികൻ മരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് മരണം റിപ്പോർട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു മരണം.
കോവിഡ്...
ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ അന്തരിച്ചു
പത്തനംതിട്ട: ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ...








































