ഗാന്ധിനഗർ ബിജെപിയുടെ കൈകളിൽ; തിരഞ്ഞെടുപ്പിൽ വിജയം

By News Desk, Malabar News
BJP leads in Madhya Pradesh and Rajasthan; The joyous performances began
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. ആകെയുള്ള 44 സീറ്റുകളിൽ 41ലും ബിജെപി ഭരണമുറപ്പിച്ചു. കോൺഗ്രസിന് രണ്ടും ആം ആദ്‌മി പാർട്ടിക്ക് ഒന്നും സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.

സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മാറ്റിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ബിജെപി വിജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ഗുജറാത്തിലെ ജനങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ടെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സംസ്‌ഥാന ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി മോദിയും നന്ദി അറിയിച്ചു. ഗുജറാത്തിലെ ജനങ്ങളും ബിജെപിയും തമ്മിലുള്ള വേരുകളുടെ ആഴം വ്യക്‌തമാക്കുന്നതാണ് ഈ വിജയമെന്നാണ് പ്രധാനമന്ത്രി പ്രസ്‌താവിച്ചത്.

Also Read: ചിക്കൻലോബിയെ പിടിച്ചുകെട്ടി വില നിയന്ത്രിക്കണം; ഏകോപന സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE