പീഡനക്കേസ്; കണ്ണൻ പട്ടാമ്പിയ്‌ക്ക് പാലക്കാട് ജില്ലയിൽ പ്രവേശനമില്ല, വിലക്കി കോടതി

By News Desk, Malabar News
Complaint against kannan pattambi

പാലക്കാട്: നടനും സിനിമാ പ്രവർത്തകനുമായ കണ്ണൻ പട്ടാമ്പി എന്ന എസ്‌ രാജേന്ദ്രന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പട്ടാമ്പിയിലെ വനിതാ ഡോക്‌ടറുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത പീഡനക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടേതാണ് ഉത്തരവ്.

കേസിൽ മുൻ‌കൂർ ജാമ്യം തേടി കണ്ണൻ പട്ടാമ്പി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. അതുവരെ ഇദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പീഡനപരാതി നൽകിയിട്ടും പോലീസ് നടപടി വൈകുന്നു എന്നാരോപിച്ച് പരാതിക്കാരിയായ ഡോക്‌ടർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

2019 നവംബറിലാണ് കേസിനാസ്‍പദമായ സംഭവം. പട്ടാമ്പിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്‌ടറുടെ അടുത്ത് ചികിൽസക്ക് എത്തിയതാണ് കണ്ണൻ പട്ടാമ്പി. ഡോക്‌ടറുടെ റൂമിലെത്തിയ ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും എതിർത്തപ്പോൾ ഡോക്‌ടറെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പിന്നീട് സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്‌തെന്നുമാണ് ഡോക്‌ടറുടെ പരാതി.

സ്‌ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കണ്ണൻ പട്ടാമ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Also Read: കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE