മലിന ജലം കുടിച്ചു; കര്‍ണാടകയില്‍ ആറ് മരണം

By Staff Reporter, Malabar News
Representational Image
Ajwa Travels

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച് ആറ് പേര്‍ മരിച്ചു. മകരബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്‌മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുനിഷ് മൗദ്ഗിലിനാണ് അന്വേഷണ ചുമതല. പ്രശ്‌നം ഗുരുതരമാണെന്നും ഒരാഴ്‌ച കൊണ്ട് അന്വേഷണ റിപ്പോര്‍ട് ഫയല്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മലിന ജലം കുടിച്ചതിനെ തുടർന്ന് ബല്ലാരി, ഹോസ്‌പെറ്റ്, ഹുബ്ബള്ളി, ഹവേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ രോഗബാധിതരായ 200 ഓളം പേർ ചികിൽസയിലാണെന്ന് അധികൃതർ പറഞ്ഞു. വയറിളക്കത്തിന്റെയും ഛർദ്ദിയുടെയും ലക്ഷണങ്ങൾ ഉണ്ടായാൽ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ജില്ലാ ഭരണകൂടം രണ്ട് ആംബുലൻസുകൾ സജ്‌ജമാക്കി.

അതേസമയം ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘം ഗ്രാമം സന്ദർശിക്കുകയും വെള്ളത്തിന്റെ മൂന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തു.

വെള്ളം കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ യോഗ്യമല്ലെന്ന് രണ്ട് സാമ്പിൾ റിപ്പോർട്ടുകളിൽ വ്യക്‌തമായതായി അധികൃതർ അറിയിച്ചു.

തുടർന്ന് ഗ്രാമത്തിലെ മൂന്ന് കുഴൽക്കിണറുകളും ഒരു കിണറും അടക്കാൻ നടപടി സ്വീകരിച്ചു. ഇവിടെ ടാങ്കറുകളിലും വെള്ളം നൽകുന്നുണ്ട്. കൂടാതെ ഗ്രാമത്തിൽ ഒരു ആർഒ പ്ളാന്റും സ്‌ഥാപിച്ചിട്ടുണ്ട്.

Most Read: കർണാടകയിൽ ബലാൽസംഗം ചെറുത്ത യുവതിയെ ചുട്ടുകൊന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE