Sat, Sep 26, 2026
33 C
Dubai

ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനം; നാല് മരണം, ഒരാളെ കാണാതായി

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. ബാരമുള്ള ജില്ലയിലാണ് അതിതീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്നും...

ലക്ഷദ്വീപിൽ കടൽവെള്ളരി പിടികൂടിയ സംഭവം; ഇഡി അന്വേഷിക്കും

കവരത്തി: ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കടല്‍വെള്ളരി വില്‍പനക്ക് പിന്നിലെ പണമിടപാടാണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധിത നിയമ പ്രകാരമാണ് കേസ്. ലക്ഷദ്വീപില്‍ നിന്ന് 300...

ഉത്തർപ്രദേശ്​ തിരഞ്ഞെടുപ്പ്; സഖ്യ സാധ്യത തള്ളാതെ ശിവസേന

മുംബൈ: ഉത്തർപ്രദേശ്​ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തള്ളാതെ ശിവസേന. മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ നിർത്തുമെന്നും നിലവിൽ ഒരുപാർട്ടിയുമായും​ സഖ്യമില്ലെന്നുമാണ് നിലപാട്. അതേസമയം സഖ്യ സാധ്യത തള്ളിക്കളയാനും ശിവസേന തയ്യാറായില്ല. തിരഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ...

രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു; കെ മുരളീധരൻ

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംഘ്പരിവാറിന് എതിരെ കെ മുരളീധരൻ എംപി. സംസ്‌ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും...

15 പേരുടെ ഫലം കൂടി നെഗറ്റീവ്; നിപ വ്യാപനത്തിൽ സംസ്‌ഥാനത്ത് ജാഗ്രത തുടരും

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇതോടെ സംസ്‌ഥാനത്ത് നിപ സമ്പർക്ക...

ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് 10 വയസുകാരി മരിച്ചു; 29 പേർ ചികിൽസയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചതിനെ തുടർന്ന് 10 വയസുകാരി മരിച്ചു. ലക്ഷ്‌മി നഗര്‍ സ്വദേശി ആനന്ദിന്റെ മകന്‍ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലയിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചതിന് പിന്നാലെ വെള്ളിയാഴ്‌ചയാണ്‌...

24 മണിക്കൂറിൽ രാജ്യത്ത് 28,591 കോവിഡ് കേസുകൾ; 71.66 ശതമാനവും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 38,848 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ...

ഫിറോസാബാദിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; റിപ്പോർട്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ​ നടത്തിയ സർക്കാർ ക്യാമ്പിൽ രോഗികൾക്ക് നൽകിയത്​ കാലാവധി കഴിഞ്ഞ മരുന്നെന്ന്​ റിപ്പോർട്​. കുട്ടികളും ഗർഭിണിയും ഉൾപ്പടെ ആറ്​ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്​ ദിവസങ്ങൾക്ക്​ മുൻപ് ഫിറോസാബാദിൽ പിഞ്ചുകുഞ്ഞിന്​​...
- Advertisement -