ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു; യുഎൻ പൊതുസഭയിൽ നരേന്ദ്ര മോദി

By Desk Reporter, Malabar News
Narendra-Modi
Ajwa Travels

ന്യൂയോർക്ക്: ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു, ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്‌ഥാനത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ മാറ്റം ലോകം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണ്. ഇത് നേരിടാൻ ശാസ്‌ത്ര മൂല്യങ്ങളിൽ അധിഷ്‌ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്‌തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎൻഎ വാക്‌സിൻ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ ഇന്ത്യ തയ്യാറാണ്. ജനാധിപത്യ മൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്‌സിൻ ഉൽപാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു.

പാകിസ്‌ഥാന്റെ പേരെടുത്ത് പറയാതെ ‘തീവ്രവാദത്തെ ചില രാജ്യങ്ങൾ രാഷ്‌ട്രീയ’ ആയുധം ആക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ചില രാജ്യങ്ങൾ ഭീകരവാദം രാഷ്‌ട്രീയ ആയുധമാക്കുന്നു. ഭീകരവാദം പ്രോൽസാഹിപ്പിക്കുന്നവർക്കും ഇത് ഭീഷണിയായി മാറും. അഫ്‌ഗാനിസ്‌ഥാൻ ഭീകര സംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്‌ഗാനിലെ സ്‌ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നു.

അഫ്‌ഗാനിലെ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തെ തടയുന്നതിൽ യുഎന്നിന് വീഴ്‌ച പറ്റി. കോവിഡിന്റെ ഉൽപത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിന്റെ നിഴലിലായി. യുഎൻ ശക്‌തിപ്പെടുത്തണം. നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രയത്‌നം ലോകത്ത് ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നും സമൃദ്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Read:  ഹത്രസ്: കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ പാലിക്കണം; ചന്ദ്രശേഖർ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE